കോഴഞ്ചേരി: അയിരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലെ നവീകരിച്ച ഹാള്‍, സ്റ്റേജ്, ക്രിയേറ്റീവ് കോര്‍ണര്‍, ഡിജിറ്റല്‍ സ്ക്വയര്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.
അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി. നായര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനുരാധ ശ്രീജിത്ത്, അശോക് ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പിളി പ്രഭാകരന്‍നായര്‍, അബിനു, ശ്രീകല ഹരികുമാര്‍, പ്രിന്‍സിപ്പൽ എസ്.ആര്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.